വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം;വിദേശത്ത് മെഡിക്കൽ ഇന്റേൺഷിപ്പ് മുടങ്ങിയവർക്ക് ഇന്ത്യയില്‍ ചെയ്യാം
യുദ്ധ പശ്ചാത്തലത്തിൽ യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുമെന്ന് നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍.ഇതിനായി ഇവര്‍ വിദേശത്ത് മെഡിക്കല്‍ ബിരുദം നേടുന്നവര്‍ എഴുതേണ്ട ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സ് പരീക്ഷ (എഫ്എംജിഇ) പാസാവണമെന്ന് കമ്മിഷന്‍ അറിയിച്ചു.യുദ്ധസാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയ എംബിബിഎസ് വിദ്യാർത്ഥികൾക്ക് 12 മാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഇന്ത്യയിൽ പൂർത്തിയാക്കാൻ അനുമതി നൽകുമെന്നും നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി എൻഎംസി സർക്കുലറും പുറത്തിറക്കി. 2021 നവംബർ 18-ന് മുമ്പ് വിദേശത്ത് നിന്നും […]