ജനജീവിതം ദുസ്സഹമാക്കി ദേശീയപാതയിലെ പൈപ്പ്‌ലൈന്‍ പദ്ധതി
ജനജീവിതം ദുസ്സഹമാക്കി ദേശീയപാതയിലെ പൈപ്പ്‌ലൈന്‍ പദ്ധതി. ദേശീയപാത 212 ല്‍ കുന്ദമംഗലം മുതല്‍ താമരശ്ശേരി വരെയുള്ള ഭാഗത്താണ് അദാനി ഇന്ത്യന്‍ ഓയില്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പൈപ്പ്‌ലൈന്‍ കടന്നു പോവുന്നത്. നിശ്ചിത ദൂരം ഇടവിട്ട് ദേശീയപാതയുടെ പകുതിയോളം വീതിയില്‍ പ്രവൃത്തിക്കായി സൃഷ്ടിച്ച കുഴികള്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വലിയതോതിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ദീര്‍ഘ ദൂരത്തില്‍ റോഡരികിലായി പൈപ്പുകള്‍ തമ്മില്‍ യോജിപ്പിച്ചു വെച്ചതിനാല്‍ റോഡരികിലെ വീടുകളിലേക്കും കച്ചവടസ്ഥാപനങ്ങളിലേക്കുമൊക്കെയുള്ള വഴി തടസ്സപ്പെടുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്ത് കച്ചവടസ്ഥാപനങ്ങളെല്ലാം തന്നെ കഷ്ടതയനുഭവിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നതും […]