ഹൈക്കോടതിയിലെത്തിയ പോലീസുകാരന് കോവിഡ്; കോടതി നടപടികള്‍ 30 വരെ ഓണ്‍ലൈന്‍ ആക്കാന്‍ നിര്‍ദേശം
എറണാകുളം; കേരള ഹൈക്കോടതിയില്‍ എത്തിയ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി നടപടി ക്രമങ്ങള്‍ ഓണ്‍ലൈന്‍ ആക്കാന്‍ അഭിഭാഷക സംഘടനകളുടെ നിര്‍ദേശം.എന്നാൽ കോവിഡ് ബാധിതൻ ഹൈക്കോടതിയിൽ എത്തിയ സ്ഥിതിക്ക് എന്ത് ചെയ്യണമെന്ന് ഇന്ന് 12 മണിയോടെ ഹൈക്കോടതി ജഡ്ജിമാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടങ്ങിയ സമിതി ചര്‍ച്ച നടത്തിയിരുന്നു അതിന് ശേഷമാണ് വക്കീൽ മാർ നിവേധനം നൽകിയത്.. അതും ഉച്ചക്ക് ശേഷം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസമാണ് കളമശ്ശേരിയിലെ പോലീസുകാരന്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എത്തിയത്. തുടര്‍ന്ന് ഇയാള്‍ക്ക് […]