ഗോവ തെരെഞ്ഞെടുപ്പ്; മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥി; നാമനിർദേശ പത്രിക സമർപ്പിക്കും
ഗോവ, പഞ്ചിം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പാൽ പരീക്കർ. മത്സരത്തിനായി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ പ്രാർത്ഥനയും നടത്തി. പാർട്ടി വിടുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണെന്നും എന്നാൽ മണ്ഡലത്തിൽ നിന്ന് ബിജെപി ഒരു നല്ല സ്ഥാനാർത്ഥിയെ നിർത്തിയാൽ തെരെഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ താൻ തയ്യാറാണെന്നും ഉത്പാൽ […]