Kerala News

ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി; പരിശീലന മൊഡ്യൂള്‍ ആഗസ്റ്റ് 31 ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും

  • 30th August 2021
  • 0 Comments

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികള്‍ക്ക് ക്ലാസ് പ്രവര്‍ത്തനങ്ങള്‍ അപ്ലോഡ് ചെയ്യാനും മൂല്യനിര്‍ണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂര്‍ണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വി.എച്ച്.എസ് സ്‌കൂളിലും തുടര്‍ന്ന് പതിനാല് ജില്ലകളിലുമായി 34 വി.എച്ച്.എസ്. സ്‌കൂളുകളിലും ജിസ്യൂട്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. […]

error: Protected Content !!