യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയം;സമാധാന സന്ദേശവുമായി മാര്‍പാപ്പ
യുക്രൈനിൽ റഷ്യൻ അധിനിവേശം നടത്തുന്നതിനിടെ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭ മേധാവി സമാധാന സന്ദേശം പങ്കുവച്ച് യുദ്ധത്തെ അപലപിച്ചും സമാധാനത്തിന് ആഹ്വാനം ചെയ്തും ട്വീറ്റ് ചെയ്തത്. “ഓരോ യുദ്ധവും ലോകത്തെ മുമ്പത്തേക്കാൾ മോശമാക്കുന്നു. യുദ്ധം രാഷ്ട്രീയത്തിന്റെയും മാനവികതയുടെയും പരാജയമാണ്, അപമാനകരമായ കീഴടങ്ങലാണ്. പൈശാചിക ശക്തികൾക്ക് മുന്നിലുള്ള കടുത്ത പരാജയം” മാർപ്പാപ്പ ട്വിറ്ററിൽ കുറിച്ചു.അതിനിടെ, ഫ്രാൻസിസ് മാർപ്പാപ്പ വത്തിക്കാനിലെ റഷ്യൻ എംബസി സന്ദർശിച്ച് റഷ്യൻ അധിനിവേശം സംബന്ധിച്ച തന്റെ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. പ്രോട്ടോക്കോൾ […]