തെറ്റായ പ്രചാരണം നടക്കുന്നു;,കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞിട്ടില്ല വിശദീകരിച്ച് മന്ത്രി
കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കഴിഞ്ഞ ദിവസംസൂചന നല്‍കിയിരുന്നു. ഇത് വലിയ ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു എന്നാൽ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. താന്‍ പറഞ്ഞതായി തെറ്റായ പ്രചാരണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.നല്ല ഭേദഗതിയായിരുന്നു കാര്‍ഷിക നിയമത്തിലൂടെ നടപ്പിലാക്കിയതെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് അത് പിന്‍വലിക്കേണ്ടി വന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും തോമര്‍ വ്യക്തമാക്കി.സ്വാതന്ത്ര്യം കിട്ടി […]