ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ
കൊച്ചി : ഫൈസല്‍ ഫരീദിനെ ഉടന്‍ ഇന്ത്യക്ക് കൈമാറാനാകില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേസിലെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായശേഷമെ ഇന്ത്യയുടെ അപേക്ഷ പരിഗണിക്കാനാകൂവെന്നും യുഎഇ അറിയിച്ചു. ഒക്‌ടോബർ ആറിനാണ് ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായെന്ന വാർത്ത എൻഐഎ പുറത്തുവിടുന്നത്. യുഎഇയിലേക്ക് പോയ എൻഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയിൽ എൻഐഎ പറഞ്ഞിരുന്നു. ഫൈസലിന് എതിരായ കേസിൽ വിചാരണ പൂർത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്. കേസുകളുടെ വിചാരണ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇ പറയുന്നത്. രാജ്യം […]