ചിലർ കലാപത്തിനു ശ്രമിക്കുന്നു; ഈരാറ്റുപേട്ടയിൽ പ്രചാരണം നിർത്തിവച്ച് പിസി ജോർജ്
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി പരിധിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച് ജനപക്ഷം ചെയർമാനും പൂഞ്ഞാർ എംഎൽഎയുമായ പിസി ജോർജ്. കഴിഞ്ഞ ദിവസം പ്രചാരണ പരിപാടികൾക്കിടെ പിസി ജോർജിനു നേരെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിലർ കലാപത്തിനു ശ്രമിക്കുകയാണെന്നും അതിനാൽ പ്രചാരണ പരിപാടികൾ നിർത്തിവെക്കുന്നു എന്നുമാണ് പിസി ജോർജ് വിശദീകരിച്ചത്. തീക്കോയി പഞ്ചായത്തിലെ തേവർ പാറയിൽ വാഹന പര്യടനം നടത്തുന്നതിനിടെയായിരുന്നു പിസി ജോർജിനെതിരെ പ്രതിഷേധം ഉണ്ടായത്. സംസാരിച്ചുകൊണ്ടിരിക്കെ അദ്ദേഹത്തെ ചിലർ കൂക്കിവിളിക്കുകയായിരുന്നു. കൂക്കി വിളിച്ചവർക്കെതിരെ പിസി ജോർജ് ഭീഷണി ഉയർത്തി, […]