Kerala News

ഇ-മുറ്റം പദ്ധതി; സൗജന്യ പഠന ക്ലാസ്സ്‌ ആരംഭിച്ചു

  • 17th July 2023
  • 0 Comments

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂരിൽ ഇ-മുറ്റം ഡിജിറ്റൽ സാക്ഷരതയുടെ സൗജന്യ പഠന ക്ലാസ്സ്‌ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി ഉദ്ഘാടനം ചെയ്തു. മികച്ച പഠിതാക്കളിൽ മൊബൈൽ ഫോൺ ഇല്ലാത്തവർക്ക് വാർഡിന്റെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വാങ്ങി നൽകുമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ സി.ഡി.എസ് മെമ്പർ ശാന്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയാണ് ഇ-മുറ്റം. ജില്ലയില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. […]

error: Protected Content !!