ദിനേഷ് ഗുണവര്‍ധന ശ്രീലങ്കന്‍ പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഗോതബായ രാജപക്സെ സര്‍ക്കാര്‍ രാജിവെക്കണമന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ തെരുവുകളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. ജനങ്ങള്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക വസതികളും സര്‍ക്കാര്‍ ഓഫീസുകളും മറ്റും കയ്യേറുകയും ചെയ്തു. അതിനിടെ ഗോതാബായ […]