News

കനത്ത മഴയെ തുടർന്ന് ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നത്‌ 70 വീടുകൾ

ജില്ലയിൽ നാല് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ 70 വീടുകൾ പൂർണമായും തകർന്നു. 946 വീടുകളാണ്  ഭാഗികമായി തകർന്നത്.  കോഴിക്കോട് താലൂക്കിൽ 36 വീടുകൾ പൂർണ്ണമായും 267 വീടുകൾ ഭാഗികമായും തകർന്നു.  കൊയിലാണ്ടി താലൂക്കിൽ രണ്ടു വീടുകൾ പൂർണ്ണമായും 123 വീടുകൾ ഭാഗികമായും തകർന്നു. വടകരയിൽ 25 വീടുകൾ പൂർണമായും 465 വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരി താലൂക്കിൽ ഏഴു വീടുകൾ പൂർണമായും 91 വീടുകൾ ഭാഗികമായും തകർന്നു.

error: Protected Content !!