സി.രാജൻ അനുസ്മരണം നടത്തി
ബി ജെ പി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മണ്ഡ ലം പ്രസിഡൻറ്, ജില്ലാ കമ്മറ്റി മെമ്പർ എന്നീ ചുമതലകൾ വഹിക്കുകയും മുതിർന്ന നേതാവുമായിരുന്ന സി.രാജൻ അനുസ്മരണം നടന്നു.ദേശീയ കൗൺസിൽ അംഗം കെ പി . ശ്രീശൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം അദ്ധ്യക്ഷൻ കെ. നിത്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.ടി.പി.സുരേഷ്, പി ഹരിദാസൻ, തളത്തിൽചക്രായുധൻ, പി.പവിത്രൻ, കെ.സി രാജൻ എന്നിവർ സംസാരിച്ചു