അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സന്ധിയില്ലാത്ത നടപടി സ്വീകരിക്കും- മന്ത്രി എ.സി മൊയ്തീന്‍
അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ധിയില്ലാത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സാധാരണക്കാരെ ബാധിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനല്ല അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കെട്ടിട നിര്‍മ്മാണ ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഒരു ദിവസം കൊണ്ട് തീര്‍പ്പ് കല്പിക്കേണ്ട അപേക്ഷകളില്‍ കാലതാമസം വരുത്തുന്ന പ്രവണത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യാന്ത്രികമായിട്ടല്ലാതെ പ്രായോഗികമായി നിയമപരമായ സമീപനം അപേക്ഷകള്‍ […]