ആരു ചോദിച്ചാലും 26 ആയെന്നു പറയാൻ നാഗപ്പൻ സഖാവ് പറഞ്ഞു;ജെജെ അഭിജിത്തിന്റെ വെളിപ്പെടുത്തൽ
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്.എസ്എഫ്‌ഐ നേതാവാകാന്‍ യഥാര്‍ത്ഥ പ്രായം ഒളിച്ചു വെച്ചുവെന്നും ഇതിന് നിര്‍ദേശിച്ചത് ആനാവൂര്‍ നാഗപ്പനാണെന്നുമാണ് അഭിജിത്ത് പറഞ്ഞത്.പ്രായം കുറച്ചു പറഞ്ഞ് ജില്ലാ സെക്രട്ടറിയായി. പല പ്രായത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നും നേതാവ് പറഞ്ഞു. ആര് ചോദിച്ചാലും പ്രായം 26 വയസെന്ന് പറയാന്‍ ആനാവൂര്‍ പറഞ്ഞെന്ന് അഭിജിത്ത് ആരോപിച്ചു.സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സിപിഎം നടപടി […]