നഷ്ടമായത് ഉറ്റസുഹൃത്തിനെ, ആബെയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി, നാളെ ദേശീയ ദുഖാചരണം
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. നാളെ ആദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് ദുഃഖാചരണം നടത്തും. ”എന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാളാണ് ഇല്ലാതായത്. ജപ്പാനെ മികച്ച രീതിയിലാക്കി മാറ്റുന്നതിന് തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച നേതാവും ശ്രദ്ധേയനായ ഭരണാധികാരിയുമായിരുന്നു അദ്ദേഹം. ആഗോളതലത്തിലെ തന്നെ മികച്ച രാഷ്ട്രതന്ത്രജ്ഞനായിരുന്നു ഷിന്‍സോ ആബെ. വര്‍ഷങ്ങള്‍ നീണ്ട സുഹൃത്ത് ബന്ധമായിരുന്നു ഞങ്ങള്‍ തമ്മിലുണ്ടായിരുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന […]