Trending

യുഡിഎഫിനെ ചേർത്ത് പിടിച്ച കുന്ദമംഗലം പഞ്ചായത്തിലെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ

കുന്ദമംഗലം: നിയമസഭാ തെരെഞെടുപ്പിൽ കുന്ദമംഗലം പഞ്ചായത്തിൽ നീന്നും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 5463 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ കുന്ദമംഗലം പഞ്ചായത്തിലെ വോട്ടർമാരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് പ്രവർത്തകസമിതി യോഗം അഭിനന്ദിച്ചു.
സംസ്ഥാനത്തെ ഏക സബ് താലൂക്ക് ആയ കുന്നമംഗലം താലൂക്ക് ആയി ഉയർത്തണമെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചു. സംസ്ഥാന കമ്മറ്റി അംഗം ഖാലിദ് കിളിമുണ്ട ഉദ്‌ഘാടനം ചെയ്തു ..
പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി അദ്ധ്യക്ഷം വഹിച്ചു. ഒ ഉസൈൻ, എ ടി ബഷീർ ഹാജി കെപി കോയ, കെ എം എ റഷീദ്‌, എം ബാബുമോൻ, എ അലവി, സി അബ്ദുൽ ഗഫൂർ, കെ കെ ഷമീൽ, ശിഹാബ്‌ റഹ്‌മാൻ, എം വി ബൈജൂ, ബഷീർ മാസ്‌റ്റർ, ടി എം സി അബൂബക്കർ,
ഷാജി പുൽകുന്നുമ്മൽ, ഉബൈദ്‌ . അജ്മൽ വി ഇ ഫാത്തിമജെസ്‌ലി, കമറുദ്ധീൻ, സുൽഫി കുന്ദമംഗലം, ഷമീർ മുറിയാനാൽ, ടി കബീർ, പഞ്ചായത്ത് വൈ പ്രസിഡന്റ് ഷംസീറ
തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒ സലീം സ്വാഗതവും ഹബീബ് കാരന്തൂർ നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!