തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ പ്രഭാതസവാരിക്കിടെ സ്ത്രീക്കുനേരെ ലൈംഗികാക്രമണം നടത്തിയ പ്രതിയെ പിടികൂടാൻ കഴിയാതെ പൊലീസ്.ഏഴുപേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല.കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. നാല് ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പൊലീസിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് പൊലീസ് ചിലരെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഏഴ് പേരിൽ ആരെയും തിരിച്ചറിയാത്ത സാഹചര്യത്തിൽ അന്വേഷണവും തെരച്ചിലും ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.