കുന്ദമംഗലം: എസ്എസ്എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം നേടി മര്‍കസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍. 99.18 ശതമാനം വിജയമാണ് സ്‌കൂള്‍ കൈവരിച്ചത്. 244 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഇതില്‍ 242 പേരും വിജയിച്ചു. 20 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ തവണത്തെ ഫലത്തേക്കാള്‍ ഒരു ശതമാനത്തില്‍ കൂടുതലാണ് ഇത്തവണത്തെ വിജയം. തുടര്‍ച്ചയായി 11 വര്‍ഷമായി മര്‍കസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ 97 ശതമാനത്തിന് മുകളില്‍ വിജയം നേടുന്നത്.