Kerala News

കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാർട്ടി: ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യം കെ.സുരേന്ദ്രൻ

കോൺഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസ് ഹിന്ദുക്കളെ കൂടി ഉൾക്കൊള്ളണമെന്ന എകെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഭരിക്കാൻ അവസരം കിട്ടിയപ്പോഴൊക്കെ ഹിന്ദുക്കൾക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് ആന്റണി സ്വീകരിച്ചിട്ടുള്ളത്. കോൺഗ്രസിനെപ്പോലെ ഭൂരിപക്ഷ സമുദായത്തെ ദ്രോഹിച്ച മറ്റൊരു പാർട്ടിയില്ല.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ വിശ്വാസി സമൂഹം മുന്നിട്ടിറങ്ങിയപ്പോൾ അതിനെ എതിർത്തവരാണ് കോൺഗ്രസുകാർ. സുപ്രീംകോടതിയിൽ രാമസേതുവില്ലായെന്ന് സത്യവാങ്മൂലം കൊടുത്ത പാർട്ടിയാണ് കോൺഗ്രസ്. എകെ ആൻ്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോഴാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ ഭീഷണി കാവിഭീകരതയാണെന്ന് കോൺഗ്രസ് പറഞ്ഞത്. മാറാട് ഹിന്ദുവംശഹത്യ നടന്നത് എകെ ആൻ്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്നത്തെ കേരള ഹൈക്കോടതി സിറ്റിംഗ് ജഡ്ജി തോമസ് ജോസഫ് കമ്മീഷൻ്റെ മുഴുവൻ കണ്ടെത്തലും നിരാകരിച്ചത് ആൻ്റണിയായിരുന്നു. അന്വേഷണത്തെ തടസപ്പെടുത്തി പിഎഫ്ഐക്ക് അനുകൂലമായ നിലപാടാണ് അന്ന് എകെ ആൻ്റണി സ്വീകരിച്ചത്. വർഗീയ ശക്തികളുമായും തീവ്രവാദ ശക്തികളുമായും ചേർന്ന് മുന്നോട്ട് പോവുന്ന കോൺഗ്രസ് അവസാന ലാപ്പിലാണ് ഓടുന്നത്. കോൺഗ്രസിൻ്റെ അന്ത്യം അടുത്തെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷപ്പെടുത്താൻ പികെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന അഭിഭാഷകരുടെ വെളിപ്പെടുത്തൽ ലീഗ്-സിപിഎം ബന്ധത്തിൻ്റെ തെളിവാണ്. സ്വന്തം പാർട്ടി പ്രവർത്തകനെ വധിച്ച കേസിലെ പ്രതികളെ സംരക്ഷിക്കാൻ പികെ കുഞ്ഞാലിക്കുട്ടി തയ്യാറായെന്നു പറഞ്ഞാൽ സിപിഎമ്മും ലീഗും തമ്മിലെ ബന്ധം വ്യക്തമല്ലേ. പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിക്കുന്നതിലും എൽഡിഎഫും യൂഡിഎഫും ഒന്നിച്ചാണ്. ലീഗ് യുഡിഎഫിൽ നിന്നുകൊണ്ട് എൽഡിഎഫിനെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്. ഇനി പരസ്യമായി എൽഡിഎഫിലേക്ക് പോവുകയാണ് ലീഗിൻ്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.

ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടാണ് കേന്ദ്രസർക്കാരിനുള്ളതെന്നും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയിഡിനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പറഞ്ഞു. ഇത്തരം നടപടിയുണ്ടായില്ലെങ്കിൽ കേരളം ഒരു കുരുതികളമായി മാറുമായിരുന്നു. ഹിന്ദുക്കളെയും ക്രൈസ്തവരെയും വംശഹത്യ ചെയ്യാനായിരുന്നു പോപ്പുലർ ഫ്രണ്ട് പദ്ധതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!