സ്വന്തമായി നിർമിച്ച സൈക്കിൾ കാരവാനിൽ യാത്ര ചെയ്യാനൊരുങ്ങി കുന്ദമംഗലം പടനിലം സ്വദേശി ആകാശ് കൃഷ്ണ.ബ്ലോക്ക് പഞ്ചായത്ത് മുൻപിൽ നിന്നും എംകെ രാഘവൻ എം പി, ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിയോൺ ലാൽ,വിനോദ് പടനിലം,ഖാലിദ് കിളിമുണ്ട പ്രസ് ക്ലബ് ട്രഷറർ ബഷീർ പുതുക്കിടി,അബൂബക്കർ കുന്ദാമംഗലം എന്നിവർ ഫ്ലാഗ് ഓഫിന് സന്നിഹിതരായി. കുന്ദമംഗലം മുതൽ കാസർഗോഡ് വരെയാണ് ആകാശിന്റെ ആദ്യഘട്ട യാത്ര.യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ആകാശ് രണ്ടര മാസം കൊണ്ടാണ് തന്റെ സ്വപ്നമായ സൈക്കിൾ കാരാവാൻ നിർമിച്ചത്. സൗരോർജജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫ്രിഡ്ജ്, മിക്സർ, എയർ കൂളർ തുടങ്ങി കിടക്കാൻ കട്ടിലടക്കം ഈ കാരാവാനിലുണ്ട്.യാത്രക്കായി ഇപ്പോൾ ലാപ്ടോപ്പ് ടി വി എന്നിവയും പുതിയ സംവിധാനത്തിൽ ആകാശ് ഒരുക്കിയിട്ടുണ്ട്.