കേരള സർവകലാശാല ആസ്ഥാനത്ത് സർവീസ് സംഘടനകളുടെ ഓഫീസ് പ്രവർത്തിക്കുന്നതിൽ നടപടിക്കൊരുങ്ങി വൈസ് ചാൻസിലർ.ഏറ്റു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല വളപ്പിൽ ഓഫീസുകൾ പ്രവർത്തിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് വി സി ചൂണ്ടിക്കാട്ടി. രജിസ്ട്രാർ സംഘടനകൾക്ക് നോട്ടീസ് നൽകി. ഓഫീസുകളിൽ ഉപയോഗിച്ച വൈദ്യുതി, വെള്ളം, തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് സങ്ക് കഴിഞ്ഞദിവസം അനധികൃതമായി സർവകലാശാല കെട്ടിടം കയ്യേറാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംഘടനകൾ പ്രവർത്തിക്കുന്നത് അനുമതിയോടെയാണോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസിലർ രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയത്. സംഘടന ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള നിയമം ലഭ്യമല്ലെന്നും, കൂടുതൽ പരിശോധനകൾ വേണമെന്നും ഇക്കാര്യത്തിൽ രജിസ്ട്രാർ വിസിക്ക് റിപ്പോർട്ട് നൽകിയിരുന്നു.ഇതിനു പിന്നാലെയാണ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസുകൾ പ്രവർത്തിക്കുന്നതെന്ന് സംഘടനകളോട് വിശദീകരണം തേടാൻ തീരുമാനിച്ചത്. വൈസ് ചാൻസിലറുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സംഘടനകൾക്ക് ഇന്ന് നോട്ടീസ് നൽകുമെന്നാണ് സൂചന.