കൊച്ചി : നയതന്ത്ര ബാഗേജിൽ സ്വർണക്കടത്തിയ കേസിൽ ചോദ്യം ചെയ്യലിനായി മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കർ കൊച്ചിയിലെത്തിച്ചു. ഒൻപത് മണിക്ക് ശേഷമാണ് കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചേർന്നത്. എഎൻഐയുടെ പ്രത്യേക സംഘം ഇന്നലെ തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി കൊച്ചിയിലെത്തിയിരുന്നു.
എൻഐഎ കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘവും കസ്റ്റസും ചോദ്യം ചെയ്യലിൽ ഭാഗമാകും. സ്വർണ്ണ കടത്ത് കേസിലെ പ്രതികളുമായി ഇടപെടലുകൾ നടത്തിയതായുള്ള സൂചനയെ തുടർന്നാണ് നിലവിലെ ചോദ്യം ചെയ്യൽ. മൂന്നാം തവണയാണ് കസ്റ്റംസും എൻ ഐ എ യും ചേർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്