മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.’ഞങ്ങളുടെ ആരാധ്യനായ നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്ത് വാഴവെച്ച കുട്ടിക്കോമാളികളുടെ നേതാവ് ഈ വിഷയത്തിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ല. മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയാണുണ്ടായത്.
ഇതോടെ ഞങ്ങൾക്ക് സഭ ബഹിഷ്‌കരിക്കേണ്ടിവന്നു’ – ആദ്യ സഭാ സമ്മേളനത്തിനുശേഷം ഉമാ തോമസ് പറഞ്ഞു. തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനം പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.
വയനാട്ടിലെ ഓഫീസ് ആക്രമണം കേരളപോലീസിന്‍റെ അറിവോടെയാണെന്നും , യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ കേസ് അട്ടിമറിക്കുകയാമെന്നും ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഇന്ന് അടിയന്ത്രപ്രമേയനോട്ടീസ് നല്‍കിയിരുന്നെങ്കിലും അവതരണം നടന്നില്ല. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ചോദ്യത്തരവേള സ്പീക്കര്‍ നിര്‍ത്തിവച്ചിരുന്നു. ശൂന്യവേളയില്‍ സഭ ചേര്‍ന്നശേഷം അടിയന്ത്രപ്രമേയ നോട്ടീസ് സ്പീക്കര്‍ പരിഗണനക്കെടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിപ്പോയി. നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്ന സാഹചര്യത്തില്‍ സ്പീക്കര്‍ നപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.