കേരളത്തില്‍ ഡി.ജി.പി പദവിയിലെത്തുന്ന ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായി ആര്‍. ശ്രീലേഖ ചുമതലയേല്‍ക്കും. ഫയര്‍ ഫോഴ്‌സ് മേധാവിയായിട്ടായിരിക്കും പുതിയ നിയമനം. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍ ശ്രീലേഖ. ഡിജിപിമാരായ എ ഹേമചന്ദ്രനും ജേക്കബ് തോമസും വിരമിക്കുന്ന സാഹചര്യത്തിലാണ് ശങ്കര്‍ റെഡ്ഡിക്കും ആര്‍ ശ്രീലേഖയ്ക്കും ഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചത്. ഈ വര്‍ഷം ഡിസംബറില്‍ ശ്രീലേഖ വിരമിക്കും.