സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനത്തെ ഒരുലക്ഷം അടുക്കളത്തോട്ടം എന്ന ലക്ഷ്യത്തോടു കൂടി നടപ്പിലാക്കുന്ന ആര്‍ജ്ജവം 2020 പദ്ധതിക്കു മാവൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചര്‍ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തരിശു ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാന്‍ സ്വതന്ത്ര കര്‍ഷക സംഘം മാവൂര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
ചടങ്ങില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം പി അഹമ്മദ് സാഹിബ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റടി അഹമ്മദ്കുട്ടി ഹാജി ജനറല്‍ സെക്രട്ടറി വി കെ റസാഖ്. വാര്‍ഡ് മെമ്പര്‍ സാജിത പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സുബൈദ കണ്ണാറ, സ്വതന്ത്ര കര്‍ഷകസംഘം പഞ്ചായത്ത് പ്രസിഡണ്ട് പി ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി പി കെ മുനീര്‍ കുതിരാടം, ട്രഷറര്‍ ഹബീബ് ചെറൂപ്പ, കെഎംസിസി മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്‌റഫ്, കര്‍ഷക സംഘം ശാഖ പ്രസിഡണ്ട് ഗഫൂര്‍, സെക്രട്ടറി പാലക്കോള്‍ ഹംസ, യുവകര്‍ഷകന്‍ ചിറ്റടി ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു