കുന്നമംഗലം പൊയ്യയില്‍ നീര്‍വേലി ഇല്ലം ശ്രീകുമാറിന്റെ കുടിവെള്ള കിണറില്‍ വ്യാജ മദ്യം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വാഷ്(കോട )ഒഴിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. വിഷ വസ്തുക്കള്‍ ഒഴിച്ചതോടെ വെള്ളം ഉപയോഗശൂന്യമായ നിലയിലാണ്. ഇത് സംബന്ധിച്ചു കുന്നമംഗലം പോലിസില്‍ പരാതി നല്കിയിട്ടിട്ടുണ്ട്.കുന്നമംഗലം എസ്. ഐ. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉള്ള സ്‌ക്വാഡ് സ്ഥലം സന്ദര്‍ശിക്കുകയും കുടിവെള്ള സാമ്പിള്‍ ടെസ്റ്റ് നടത്തുന്നതിനായി ശേഖരിക്കുകയും ചെയ്തു. ഏകദേശം 100 മീറ്റര്‍ ചുറ്റളവില്‍ നിന്നു വ്യാജമദ്യം കഴിഞ്ഞ ദിവസം പിടികൂടിയി രുന്നു . കൂടാതെ ഫാമില്‍ നിന്നും താറാവ് മോഷണം നടന്നിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുന്നതിനും, കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഇ സമയത്ത് കിണറ്റില്‍ വിഷം വസ്തുക്കള്‍ഒഴിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും സി. പി. ഐ (എം ) കളരിക്കണ്ടി ലോക്കല്‍ സെക്രട്ടറി ശ്രീ. എ. പി. ദേവദാസന്‍ ആവശ്യപ്പെട്ടു.