ചലച്ചിത്ര നടനും മിമിക്രി താരവുമായ കോട്ടയം നസീർ ആശുപത്രിയിൽ. ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം തള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അദ്ദേഹത്തെ ആന്റിജിയോഗ്രാം പരിശോധനയ്‍ക്ക് വിധേയനാക്കി. ഐസിയുവിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‍തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.