ഇറാനിൽ സ്കൂളിൽ പോകാതിരിക്കാൻ ക്ലാസ് മുറികളിൽ പെൺകുട്ടികൾക്ക് നേരെ വിഷ വാതക പ്രയോഗം നടന്നതായി ആരോഗ്യ ഉപമന്ത്രി യോനസ് പനാഹിയുടെ സ്ഥിരീകരണം.
ക്വാം നഗരത്തിലെ സ്കൂളുകളിൽ ചില വ്യക്തികൾ കരുതിക്കൂട്ടിയാണ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് യോനസ് നാഹി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നൂറ് കണക്കിന് പെൺകുട്ടികളാണ് കഴിഞ്ഞ നവംബർ മാസം ശ്വാസ കോശ വിഷ ബാധയെ തുടർന്ന് ചികിത്സ നേടിയത്. ക്വാമിൽ നടന്നത് കരുതിക്കൂട്ടിയുള്ള പ്രയോഗമാണെന്നും
പെൺകുട്ടികൾക്ക് വിഷബാധയേറ്റതിനാൽ ക്വാമിലെ സ്കൂളുകൾ അടച്ചുപൂട്ടണമെന്നാണ് ചിലർ ആവശ്യപ്പെടുന്നതെന്നും മന്ത്രി പറയുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.