ജനപക്ഷം നേതാവ് പി.സി.ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ റിജില്‍ മാക്കുറ്റി. പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകുമെന്ന് റിജില്‍ മാക്കുറ്റി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് റിജിലിന്റെ പ്രതികരണം.
യുഡിഎഫ് മുസ്ലിം ജിഹാദികളാണ് നിയന്ത്രിക്കുന്നതെന്ന് പിസി ജോര്‍ജ് ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് റിജില്‍ മാക്കുറ്റിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ വെച്ച് പിസി ജോര്‍ജിന്റെ ഷാള്‍ അണിയിക്കല്‍ റിജില്‍ മാക്കുറ്റി നിഷേധിച്ചിരുന്നു. ഒരു സമുദായത്തെ അങ്ങേയറ്റം മ്ലേഛമായ ഭാഷയില്‍ അധിക്ഷേപിച്ചയാളാണ് പിസി ജോര്‍ജ് എന്നും അങ്ങനെയൊരാളുടെ അനുമോദനം സ്വീകരിക്കുന്നതിലും നല്ലത് നിരാഹാര സമരം അവസാനിപ്പിക്കുന്നതാണെന്നായിരുന്നു റിജില്‍ മാക്കുറ്റിയുടെ പ്രതികരണം.