കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി റിപ്പബ്ളിക്ദിന റാലിയും സിയുസി സംഗമവും നടത്തി.എം കെ രാഘവൻ എം പി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിമാരായിരുന്ന ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻസിംഗ് വരെയുള്ളവർ തങ്ങളുടെ ഭരണ നേട്ടങ്ങളും രാജ്യത്തോടുള്ള കാഴ്ചപ്പാടുകളെ കുറിച്ചും ആശയ പ്രചരണങ്ങൾ നടത്തി ജനങ്ങളുമായി സംവദിച്ചിരുന്നെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ജനങ്ങളിൽ വർഗീയതയും വിദ്വേഷ്വവും വളർത്തി ജനങ്ങളെ ഭിന്നിപ്പിച്ചു നിർത്താനാണ് ശ്രമിക്കുന്നതെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. അധികാരത്തിന്റെ ഗർവ്വിൽ ജനാധിപത്യത്തെ തച്ചുടക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾക്കെതിരെ കണ്ണടക്കാനുള്ള കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ ശക്തമായ ജന മുന്നേറ്റം അനിവാര്യമാണ്. ദേശവിരുദ്ധ – വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന നരേന്ദ്രേ മോദിക്കെതിരേയും ബി ജെ പിക്കെതിരേയും യോജിക്കാവുന്ന മുഴുവൻ ശക്തികളും ഒന്നിച്ചു നിൽക്കണം. അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം
കോൺഗ്രസ് പ്രസിഡണ്ട് സി വി സംജിത്ത് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ ടി.കെ. ഹിതേഷ് കുമാർ സ്വാഗതമാശംസിച്ചു.അനേകായിരങ്ങൾ ധീരോദാത്തമായ സ്വാതന്ത്രൃ സമരത്തിലൂടെ സൃഷ്ടിച്ചെടുത്ത ഭാരതത്തിന്റെ തകർന്നു പോയ ഐക്യം ഊട്ടിയുറുപ്പിക്കാനാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലൂടെ ശ്രമിച്ചത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച് കശ്മീരിലവസാനിക്കുമ്പോൾ ഭാരതം രാഹുലിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ അതിനെ പരിഹസിച്ചവരും തള്ളി പറഞ്ഞവരും യാത്രയുടെ വിജയം കണ്ട് ഒപ്പം ചേർന്ന് പുകഴ്ത്തുന്നതായിരുന്നു പിന്നീട് കണ്ടത്. ഈ ചരിത്ര സംഭവം കോൺഗ്രസിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളിലൊന്നാണ്. മുഖ്യ പ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി പറഞ്ഞു. മുൻകെ പി സി സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, മുൻ ഡി.സി സി പ്രസിഡണ്ട് കെ.സി. അബു, ഡിസിസി ജനറൽ സെക്രട്ടറിമാരായ ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാൻ, കെ.സി.സി.സി. മെമ്പർ പി മൊയ്തീതീൻ മാസ്റ്റർ, , യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം. ധനീഷ് ലാൽ , ബ്ലോക്ക്കോൺഗ്രസ്പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, ദലിത്
കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി പി സാമിക്കുട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി
പ്രസംഗിച്ചു. ബൈജു തീക്കുന്നുമ്മൽ നന്ദി പറഞ്ഞു. നേരത്തെ മർക്കസിനു സമീപത്ത് നിന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആകർഷകമായ ഫ്ലോട്ടുകളും നാടൻ കലാ രൂപങ്ങളും റാലിക്ക് മിഴിവേകി.