കൊവിഡ് വ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15നോട് അടുക്കുമ്പോഴും നിയന്ത്രിക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പും സർക്കാരും കൈക്കൊളുന്നില്ലെന്ന് സുരേന്ദ്രൻ വിമർശിച്ചു. കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള മഹനഗരങ്ങളിൽ കൊവിഡ് നിയന്ത്രണ വിധേയമായെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വിവരക്കേട് പറയുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. രാജ്യം കൊവിഡിനെ കീഴടക്കിയപ്പോൾ സംസ്ഥാനം കൊവിഡിന് കീഴടങ്ങിയെന്നും സുരേന്ദ്രൻ പരിഹസിച്ചു