റെക്കോർഡുകൾ തകർത്ത് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍പ്രദര്‍ശനം തുടരുന്നു.രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍, ശ്രീയ ശരണ്‍, ആലിയഭട്ട് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ഇന്ത്യയൊട്ടാകെ ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്.തെലുങ്കാന, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് മാത്രമായി 100 കോടിയിലേറെയാണ് ചിത്രം വരുമാനം നേടിയത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 36 കോടിയിലേറെ വരുമാനം നേടിയെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.റിലീസിന്റെ തലേന്നു തന്നെ തെലുങ്കാനയിലെയും ആന്ധ്രയിലെയും തിയേറ്ററുകളില്‍ ഏതാണ്ട് ബുക്കിങ് പൂര്‍ണമായി അവസാനിച്ചിരുന്നു.1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണെത്തുമ്പോള്‍ കോമരം ഭീം ആയി എത്തുന്നത് ജൂനിയര്‍ എന്‍ടിആറാണ്. 550 കോടി മുതല്‍ മുടക്കില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കേരളത്തില്‍ മാത്രം 500ലധികം സ്‍ക്രീനുകളിലായിരുന്നു ചിത്രം റിലീസ് ചെയ്‍തത്. ലോകത്താകമാനം 10,000 സ്‍ക്രീനുകളില്‍ ‘ആര്‍ആര്‍ആര്‍’ റിലീസ് ചെയ്യുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. തിയറ്റററുകളില്‍ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടത്. മികച്ച ഒരു സിനിമയാണ് ‘ആര്‍ആര്‍ആര്‍’ എന്നാണ് തിയറ്ററുകളില്‍ നിന്നുള്ള അഭിപ്രായവും.
ജനുവരി ഏഴിന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് ‘ആർആർആർ’. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു. പ്രമോഷൻസ് അടക്കം ചെയ്‍തതിന് ശേഷമായിരുന്നു റിലീസ് മാറ്റിയിരുന്നത്. എന്നിരുന്നാലും ഇന്ന് ചിത്രം റിലീസ് ചെയ്‍തപ്പോള്‍ വലിയ പ്രതികരണമാണ് സൃഷ്‍ടിച്ചത്.