തിരുവനന്തപുരം: കേരള – തമിഴ്നാട് അതിര്‍ത്തിയായ തിരുവനന്തപുരം കളിയിക്കാവിളയില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന സ്വദേശിയായ ദീപുവാണ് (45) മരിച്ചത്. കാറിനുള്ളില്‍ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നൈറ്റ് പട്രോളിങ്ങിനിടെ ഇന്നലെ പന്ത്രണ്ട് മണിയോടെ തമിഴ്നാട് പൊലീസ് ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതമാണെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. ഇത് സാധൂകരിക്കുന്ന തെളിവുകളും കാറിനുള്ളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ മുന്‍സീറ്റില്‍ കഴുത്ത് 70 ശതമാനത്തോളം മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വഴിയിരികില്‍ ബോണറ്റ് പൊക്കിവച്ച്, വാഹനത്തിന്റെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകളെല്ലാം ഇട്ടിരുന്നു. ഇത് കണ്ട നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.