മലയാളികൾക്ക് സുപരിചിതനായ നടനാണ് ആര്യ. തമിഴ് സിനിമകളിലാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടൻ മലയാളിയാണ്. അറിന്തും അറിയാമലും എന്ന സിനിമയിലൂടെയാണ് ആര്യയുടെ സിനിമാ രംഗത്തേക്കുള്ള കടന്ന് വരവ്. ആര്യയെ പറ്റി ഭാര്യ നടി സയേഷ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ചിമ്പു ചിത്രത്തിൽ ഐറ്റം ഡാൻസുമായെത്തിയിരിക്കുകയാണ് സയേഷ. സിനിമയുടെ ചടങ്ങിനിടെ ഭർത്താവ് ആര്യയെക്കുറിച്ച് സയേഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയിലേക്ക് ഡാൻസ് നമ്പർ ചെയ്യാൻ തന്നെ പ്രോത്സാഹിപ്പിച്ചത് ആര്യയാണെന്ന് സയേഷ പറയുന്നു. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീയുണ്ടാവിമെന്ന് പറയാറുണ്ട്.
പക്ഷെ ഇവിടെ ഒരു സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷനുണ്ട്. അവനില്ലാതെ ഞാൻ ഈ പാട്ട് ചെയ്യില്ലായിരുന്നു. സിനിമയിലെ ഒരു ഗാനരംഗമുണ്ട് ആരെ വെച്ച് ചെയ്യാമെന്ന് ആലോചിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആര്യയാണ് സയേഷ വർക്ക് ചെയ്യുന്നുണ്ട്. അവളോട് സംസാരിച്ച് നോക്കൂ എന്നാണ് പറഞ്ഞത്. ഇത്രയും പ്രോഗ്രസീവായ ആളെ ലഭിച്ചത് എന്റെ അനുഗ്രഹമാണ്, നന്ദി ആര്യ, സയേഷ പറഞ്ഞു.
സിനിമയിൽ ഐറ്റം ഡാൻസ് ചെയ്യുന്നതിനെതിരെ നേരത്തെ സയേഷയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നിരുന്നു, ഐറ്റം ഡാൻസിൽ നിങ്ങളെ പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റ് ചെയ്തത്. എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകളെയൊന്നും സയേഷ കാര്യമാക്കാറില്ല. മറുവശത്ത് ആര്യയും കരിയറിന്റെ തിരക്കുകളിലാണ്. സർപ്പട്ടെയാണ് അടുത്തിടെയിറങ്ങിയ ശ്രദ്ധേയ സിനിമ. സിനിമ വൻ ഹിറ്റായിരുന്നു.