Kerala

ഗവർണറുടെ നടപടിയെ പിന്തുണച്ച് വി.ഡി.സതീശൻ

ഗവർണർ സർക്കാർ പോരിൽ പ്രതിപക്ഷ നിരയിലും യുഡിഎഫിലും ഭിന്നത. ഗവർണറുടെ നടപടിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള കേരളത്തിലെ നേതാക്കൾ എത്തിയിരുന്നു. ഗവർണർ നിലവിൽ സ്വീകരിച്ച നടപടി ശരിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. വി സി നിയമനം തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു.

ഒൻപത് സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനവും അനധികൃതം.യുജിസി മാനദണ്ഡങ്ങളെല്ലാം ലംഘിക്കാൻ മുഖ്യമന്ത്രി നേരിട്ട് എത്തിയാണ് നടപടികൾ നടത്തിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. നിയമലംഘനമാണ് വൈസ് ചാൻസലർമാരുടെ നിയമനത്തിൽ നടക്കുന്നത്. മാനദണ്ഡങ്ങൾ ലംഘിച്ചാൽ നിയമനം എന്ന് വ്യക്തമായ സാഹചര്യത്തിൽ സർക്കാർ വിസിമാരോട് രാജിവക്കാൻ പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഗവർണർ സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിച്ചാൽ പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു

ഗവർണറുമായി ചേർന്നാണ് സർവകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങളെല്ലം നടത്തിയത്.പിൻവാതിൽ നിയമനത്തിന് വേണ്ടിയാണ് ഇഷ്ടക്കാരായവരെ വിസിമാരായ സർക്കാർ നിയമിച്ചത്. ഗവർണറുടെ സംഘപരിവാർ അജണ്ട എന്നും തടഞ്ഞത് പ്രതിപക്ഷം ആണ്. സാങ്കേതിക സർവകലാശാല നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി വ്യക്തമാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

അതേസമയം ഗവർണറുടെ നടപടിയെ പിന്തുണച്ച് രമേശ് ചെന്നിത്തലയും എം എം ഹാസനും രംഗത്തെത്തിയിരുന്നു എന്നാൽ ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി വേണു​ഗോപാൽ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!