കുന്ദമംഗലം; പൗരത്വ ഭേദഗതി നിയമത്തിനെതിരെ മേഖല മഹല്ല് കോഡിനേഷന്‍ കമ്മറ്റി ഈ മാസം 25 ന് വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെ കുന്ദമംഗലത്ത് സിറ്റിസണ്‍സ് അസംബ്ലി നടത്തും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുക്കം ഉമര്‍ ഫൈസി , പി.ടി എ റഹീം എം എല്‍ എ, സി മോയിന്‍കുട്ടി, പി മോഹനന്‍ മാസ്റ്റര്‍., അഡ്വ: പി എം നിയാസ്, പി.കെ ഫിറോസ്, ടി.വി ബാലന്‍ യു.സി രാമന്‍, സി.പി കുഞ്ഞിമുഹമ്മദ് തുടങ്ങി വിവിധ കക്ഷി നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിന് 101 അംഗ സ്വാഗത സംഘം രൂപവത്ക്കരിച്ചു. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗം ബീരാന്‍ ഹാജി കാരന്തൂര്‍ ഉദ്ഘാടനം ചെയ്തു. സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം അധ്യക്ഷത വഹിച്ചു .എം കെ സഫീര്‍ , എ അലവി, സി അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് മാസ്റ്റര്‍ തടത്തില്‍, ഉമര്‍ നവാസ്, അഷ്‌റഫ് കാരന്തൂര്‍, പി അബു ഹാജി, ഹംസ ഹാജി പെരിങ്ങൊളം,, ഖാദര്‍ ഹാജി, അബൂബക്കര്‍ ഹാജി പ്രസംഗിച്ചു,.