സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെ ജസ്റ്റിസ് മേരി ജോസഫാണ് ജാമ്യം അനുവദിച്ചത്.രണ്ട് ലക്ഷം രൂപയുടെ രണ്ടാള്‍ ജാമ്യം, തുല്യ ബോണ്ട്, പരാതിക്കാരിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മധ്യമത്തിലൂടെ പരാമര്‍ശങ്ങള്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നായിരുന്നു പരാതി. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടികാട്ടിയാണ് നേരത്തെ ഹൈക്കോടതി സൂരജിന്റെ ജാമ്യാപേക്ഷ തള്ളിയത്.
സ്ത്രീത്വത്തെ അപമാനിച്ചതിനൊപ്പം, ജാതീയമായി യുവതിയെ അധിക്ഷേപിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. എസ്.സി/എസ്.ടി അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകളും പൊലീസ് ചുമത്തിയിട്ടുണ്ട്.