Kerala

സെപ്‌റ്റേജ് സംവിധാനം സ്ഥാപിക്കാൻ പഞ്ചായത്തുകൾക്ക് അഞ്ച് കോടി: ധനമന്ത്രി

സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.

മാലിന്യ സംസ്‌കരണത്തിൽ ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായി മാറാൻ ഹരിത കേരളത്തിന് കഴിഞ്ഞു. ഉറവിടമാലിന്യം വേർതിരിക്കൽ സജീവമാക്കുകയും ഹരിത കർമ്മ സേനയുടെ ഇടപെടലുകൾ കൂടുതൽ ഫലപ്രദമാക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. വേനൽകാലത്തിന് മുമ്പ് സംസ്ഥാനത്തെ പതിനായിരം കിലോമീറ്റർ തോടുകൾ ശുചീകരിക്കുന്നതിനാവശ്യമായ കർമ്മ പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങൾ നടപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.

ജനുവരി 23 മുതൽ ബിൽ ഡിസ്‌കൗണ്ട് സംവിധാനം വഴി ബാങ്കിലൂടെ കരാറുകാരുടെയും വിതരണക്കാരുടെയും ബില്ലുകൾ മാറി നൽകുമെന്നും മന്ത്രി പറഞ്ഞു.
ശുചിത്വ സംഗമത്തിൽ ഉയർന്നുവന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് മാലിന്യമുക്ത കേരളത്തിനായുള്ള തുടർ മുന്നേറ്റങ്ങൾ സാധ്യമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്കായി എല്ലാ മത സാമൂഹിക സന്നദ്ധ സംഘടനകളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി തോമസ് ഐസകും എം ഗോപകുമാറും ചേർന്നു രചിച്ച ‘മാറുന്ന കനാലുകൾ മാലിന്യമകന്ന തെരുവുകൾ’ എന്ന പുസ്‌കത്തിന്റെ നാലാം പതിപ്പിന്റെ പ്രകാശനം ഡോ എൻ. സി നാരായണനു നൽകി മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ നിർവഹിച്ചു. ശുചിത്വ ക്യമ്പയിൻ കർമ്മ പദ്ധതി നിർവഹണം സംബന്ധിച്ച നിർദേശങ്ങൾ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറി ശാരദാ മുരളീധരൻ അവതരിപ്പിച്ചു. ശുചിത്വ സംഗമത്തിന്റെ ക്രേഡീകരണം ഹരിത കേരളം എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ സീമ നിർവഹിച്ചു. ചടങ്ങിൽ നവ കേരളം കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ശുചിത്വ മിഷൻ ഡയറക്ടർ പി.ഡി ഫിലിപ്പ്, ടി.പി സുധാകരൻ എന്നിവർ സംസാരിച്ചു. പ്രൊ. നിർമ്മലാ പത്മനാഭൻ, ഡോ. എം.സി നാരായണൻ, വിധു വിൻസന്റ്  എന്നിവർ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!