പ്രളയ ദുരന്ത നിവാരണത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റ ആദരം. കലക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സന്നദ്ധപ്രവര്ത്തനത്തിലെ കോ-ഓര്‍ഡിനേറ്റര്‍മാരായ അശ്വിന്, ധനീഷ്, ശ്രീകല, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പ്രതിനിധീകരിച്ച കോളജുകള്‍, സ്കൂളുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.
ഭിന്നശേഷി സൗഹൃദമായ 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ എന്‍എസ്എസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റുകളെയും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ന്ല്കി അനുമോദിച്ചു. ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ജില്ലാ കലക്ടര്‍ക്ക് കാലിക്കറ്റ് വളണ്ടിയേഴ്സ് ടീം ഉപഹാരം സമ്മാനിച്ചു. എഡിഎം റോഷ്നി നാരായണന്, സബ്കലക്ടര്‍ വി വിഘ്നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍മാരായ ടി ജനില്‍കുമാര്‍, ഷാമിന് സെബാസ്റ്റ്യന്‍, കെ ഹിമ എന്നിവര്‍ പങ്കെടുത്തു. സന്നദ്ധപ്രവര്‍ത്തകരുടെ വിവിധകലാപരിപാടികളും നടന്നു.