വയനാട് തെരെഞ്ഞെടുപ്പ് ചൂടിലേക്ക്. കോൺഗ്രസ് സ്ഥാനാർഥിയായ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കയ്ക്കായി പ്രചാരണത്തിനിറങ്ങാൻ സോണിയ ഗാന്ധിയും. സോണിയയുടെ സന്ദർശന തീയതി തയ്യാറാക്കി വരുകയാണെന്ന് നേതൃത്വം അറിയിച്ചു. ഈ മാസം ഇരുപത്തിമൂന്നിന് ണ് പ്രിയങ്കാ ഗാന്ധി വായനാട്ടിലെത്തി നാമ നിർദേശ പത്രിക സമർപ്പിക്കും. ഒപ്പം ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ഗാന്ധിയും ഉണ്ടാകും. ഇരുവരും റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് ജില്ലാ കളക്ടർക്ക് പത്രിക സമർപ്പിക്കുക. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിൽ പ്രിയങ്ക പ്രചാരണം നടത്തും.
പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ സുധാകരനുമാണ് വയനാട്ടിൽ യുഡിഎഫ് മണ്ഡലം കൺവെൻഷനുകളുടെ ഭാഗമാകുന്നത്. ആർഎസ്എസിനെ എതിർക്കാനാണ് പ്രിയങ്കാ ഗാന്ധിയെ പാർലമെന്റിലേക്ക് അയക്കുന്നതെന്നും, 5 ലക്ഷത്തിൽ അധികം ഭൂരിപക്ഷം നേടുമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞിരുന്നു.