കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയക്ക് ക്രിക്കറ്റില്‍ നിന്ന് ഐസിസിയുടെ ഒരു വര്‍ഷത്തെ വിലക്ക്. സംശയാസ്പദമായ ബൗളിങ് ആക്ഷന്റെ പേരിലാണ് വിലക്ക്. ആഗസ്റ്റില്‍ ന്യൂസിലന്റിനെതിരെ നവടന്ന മത്സരത്തില്‍ ധനഞ്ജയ പന്തെറിഞ്ഞതില്‍ പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ അന്വേഷണം നടത്തിയ ശേഷമാണ് ഐസിസി നടപടി എടുത്തത്.
ചെന്നൈയിലെ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സയന്‍സില്‍ ധനഞ്ജയയുടെ ബൗളിങ് ആക്ഷന്‍ വിലയിരുത്തിയിരുന്നു. ഐസിസി മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല താരത്തിന്റെ ആക്ഷനെന്ന് ഇതില്‍ കണ്ടെത്തി. ഈ വര്‍ഷം രണ്ടാം തവണയാണ് സംശയകരമായ ബൗളിങ് ആക്ഷന്റെ പേരില്‍ ധനഞ്ജയക്കെതിരെ പരാതി ഉയരുന്നത്.നേരത്തെ 2018ല്‍ ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വിലക്കിയിരുന്നു. 2019 ഫെബ്രുവരിയില്‍ വീണ്ടും അദ്ദേഹത്തെ പന്തെറിയാന്‍ അനുവദിക്കുകയായിരുന്നു.