മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിൽ സദ്ഭാവന ദിനം ആചരിച്ചു
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റോഷ്നി നാരായണന്‍ പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. ചടങ്ങില്‍ കലക്ടറേറ്റ് ജീവനക്കാര്‍ പങ്കെടുത്തു.
ആഗസ്ത് 20 ന് സംസ്ഥാന വ്യാപകമായി സദ്ഭാവനദിനമായി ആചരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്.