കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ മക്കളെ തങ്ങൾ സംരക്ഷിക്കുമെന്ന് റോജോ തോമസും രഞ്ജി തോമസും വ്യക്തമാക്കി. തങ്ങളുടെ സഹോദരൻ റോയി തോമസിന്റെ മക്കളാണ് റോമോയും റൊണാൾഡും.
റോയി തോമസ്- ജോളി ദമ്പതികളുടെ മക്കളാണ് റോമോയും റൊണാൾഡും. അച്ഛനും അമ്മയും ഇല്ലാത്തതിന്റെ ഒരു വിഷമവും അവർക്ക് അനുഭവപ്പെടില്ലെന്നും റോയിയുടെ സഹോദരങ്ങളായ റോജോയും രഞ്ജിയും വ്യക്തമാക്കി.
കുട്ടികളുടെ പഠനത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. മൂത്തമകൻ റോമോ ഷിംലയിൽ കോളേജിൽ
പഠിക്കുകയാണ്. നവംബർ ആദ്യ ആഴ്ചയിൽ റോമോ പഠനത്തിനായി ഷിംലയിലേക്ക് തിരികെ പോകും. ഇളയ മകൻ റൊണാൾഡ് താമരശ്ശേരിയിൽ സിബിഎസ്ഇ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുകയാണ്. അവന് ഹോസ്റ്റലിൽ നിന്ന് പഠനം തുടരണോ, ഹോം ട്യൂഷൻ ഏർപ്പാടാക്കണോ തുടങ്ങിയ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും രഞ്ജി പറഞ്ഞു.