തന്നെ ‘സര്’ എന്ന് അഭിസംബോധന ചെയ്ത വിദ്യാര്‍ഥിയെ തിരുത്തി രാഹുല്‍ ഗാന്ധി. ‘സര്’ എന്ന് വിളിക്കേണ്ടെന്നും രാഹുല്‍ എന്ന് വിളിച്ചാല്‍ മതിയെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. അപ്രതീക്ഷിതമായ രാഹുലിന്റെ പ്രതികരണത്തെ നിറഞ്ഞ കയ്യടികളോടെയാണ് വിദ്യാര്‍ഥി സദസ്സ് ഏറ്റെടുത്തത്.
https://www.facebook.com/watch/?v=218788386591303
പുതുച്ചേരി ഭാരതിദാസന്‍ സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ചോദ്യം ചോദിക്കുന്നതിനിടെയാണ് രാഹുലിനെ വിദ്യാര്ഥിനികളിലൊരാര് സര് എന്ന് വിളിച്ചത്. എന്നാല്‍ ‘എന്റെ പേര് രാഹുല്‍ എന്നാണ്, അങ്ങനെ വിളിച്ചാല്‍ മതിയാവും. നിങ്ങള്‍ക്ക് നിങ്ങളുടെ പ്രിന്‍സിപ്പാളിനേയോ അധ്യാപകരേയോ അങ്ങനെ വിളിക്കാം. പക്ഷെ, എന്ന രാഹുല്‍ എന്ന് വിളിക്കുക’- ‘എന്നാല്‍ നിങ്ങളെ ഞാന്‍ രാഹുല്‍ അണ്ണാ (സഹോദരന്) എന്ന് വിളിക്കട്ടേ?’ വിദ്യാര്‍ഥിയുടെ അടുത്ത ചോദ്യം ഇങ്ങനെയായിരുന്നു. ‘അത് നല്ലതാണ്, അങ്ങനെ വിളിച്ചോളൂ’ എന്ന രാഹുലിന്റെ മറുപടിയും കയ്യടികളോടെ വിദ്യാര്‍ഥികള്‍ സ്വീകരിച്ചു.