കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ.ആരുടേയും പേരെടുത്ത് പറയാതെയാണ് അനുരാഗ് ഠാക്കൂറിന്റെ വിമര്‍ശനം.നേരത്തെ ഒരു ഇറ്റാലിയന്‍ വനിത പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചു, ഇപ്പോള്‍ ഒരു ഇറ്റാലിയ അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ ഇറ്റലിയിൽ ജനിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് ഘടകം തലവൻ ഗോപാൽ ഇറ്റാലിയയെയുമാണ് കേന്ദ്രമന്ത്രി പരോക്ഷമായി പറഞ്ഞത്.ഗുജറാത്തില്‍ വലിയതോതില്‍ ബി.ജെ.പി തരംഗമുണ്ടെന്നും ഇത്തവണ പാര്‍ട്ടി മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ക്കാന്‍ പോകുകയാണെന്നും അനുരാഗ് ഠാക്കൂര്‍ അവകാശപ്പെട്ടു.