ആരാമ്പ്രം; ആരാമ്പ്രം-മൊക്കത്ത് കടവില്‍ നടപ്പാലം നിര്‍മ്മിക്കാന്‍ 63 ലക്ഷം രൂപയുടെ ഭരണാനുമതി. പി.ടി എ റഹിം എംഎല്‍എ യുടെ ശ്രമഫലമായി 2011 ല്‍ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ 40 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തുകയും 2011 ഫിബ്രവരി 28ന് അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരിം മൊക്കത്ത് കടവില്‍ നടന്ന ചടങ്ങില്ന്നീട് പദ്ധതി തുക റീ എസ്റ്റിമേറ്റ് പ്രകാരം പൊതു മരാമത്ത് വകുപ്പ് പുതുക്കിയെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല, പിന്നീട് എട്ടുവര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഫണ്ട് അനുവദിക്കുന്നത്. ആരാമ്പ്രം പുള്ളിക്കോത്ത് പ്രദേശത്തെ കുന്ദമംഗലം നിയോജകമണ്ഡലത്തിലെ പതിമംഗലം പ്രദേശവുമായും ദേശീയ പാത 766 മായും ബന്ധപ്പെടാന്‍ ഈ നടപ്പാലം ഏറെ ഉപകാരപ്പെടും, പാലം നിര്‍മ്മാണ പ്രവര്‍ത്തി സംബന്ധമായി ഇന്നലെ കാരാട്ട് റസാക്ക് എം എല്‍ എ യുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ടെന്റര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി മെക്കത്ത് കടവില്‍ നടപ്പാലം നിര്‍മ്മാണ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്ന് കാരാട്ട് റസാക്ക് എം എല്‍ എ അറിയിച്ചു.