ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചു. ചികിത്സാപ്പിഴവെന്ന് ആരോപണം. സ്‌ട്രോക്ക് വന്ന് ചികില്‍സ തേടിയ എഴുപതുവയസുകാരി പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബ ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് ഉമൈബയെ ആലപ്പുഴയില്‍ നിന്ന് കോട്ടയത്തേക്ക് മാറ്റിയത്. ഉമൈബയുടെ മൃതദേഹവുമായി ഇന്നലെ രാത്രി ബന്ധുക്കളും നാട്ടുകാരും മെഡിക്കല്‍ കോളേജിനു മുന്നില്‍ പ്രതിഷേധിച്ചു
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ടാഴ്ചക്കിടെ രണ്ടു പേരാണ് ചികില്‍സാ പിഴവ് മൂലം മരിച്ചത്. പ്രസവത്തിനു ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്ന യുവതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ചത് രണ്ടാഴ്ച മുന്‍പാണ്. അന്നും നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചിരുന്നു.