എം എസ് എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വേരറിയുന്ന ശിഖരങ്ങളാവുക എന്ന മുദ്രാവാക്യത്തിൽ നേതൃസംഗമവും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘടാനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എപി സിറാജ് അധ്യക്ഷത വഹിച്ചു.
എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഷമീർ പാഴൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ കെ.എം.എ റഷീദ്, മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ മൊയ്‌ദീൻഹാജി, എപി സഫിയ, ഒ. സലീം, സി. അബ്ദുൽ ഗഫൂർ, അരിയിൽ അലവി, ടി.ക്കെ സീനത്ത്, സിദ്ധീഖ് തെക്കയിൽ, ജാസിർ ടികെ, അദ്നാൻ കെപി എന്നിവർ സംസാരിച്ചു.