ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് തുടങ്ങി.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാലുവരെ നീളും.സംസ്ഥാനത്ത് വോട്ടിങ്ങിനായി 3337 പോളിങ് ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 1100 എണ്ണം പ്രശ്‌നബാധിത ബൂത്തുകളും 28 എണ്ണം അതീവ പ്രശ്‌നബാധിത ബൂത്തുകളുമാണ്.ആദ്യ രണ്ട് മണിക്കൂറിൽ 13.23 ശതമാനമാണ് പോളിംഗ്.സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 400 കമ്പനി സിഎപിഎഫ് , 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസ്, 6000 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി തമ്മിലുള്ള ത്രികോണ മത്സരമാണ് ത്രിപുരയിൽ നടക്കുന്നത്. ഭരണകക്ഷിയായ ബിജെപിയെ നേരിടാൻ കോൺഗ്രസും സിപിഎമ്മും കൈകോർത്താണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മികച്ച ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരം നിലനിർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ബിജെപിയുടെ പ്രചാരണത്തിനായി എത്തിയിരുന്നു.